കോവിഡ് പ്രതിസന്ധി: വീണ്ടും ഉത്തേജക പാക്കേജ് പ്രഖ്യാപിക്കാന്‍ കേന്ദ്രം ഒരുങ്ങുന്നു

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ കോവിഡ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധി മറികടക്കുന്നതിന് നാലാം ഉത്തേജക പാക്കേജ് പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി സ്ഥിരീകരിച്ച ധനകാര്യ സെക്രട്ടറി അജയ് ഭൂഷണ്‍ പാണ്ഡെ, പക്ഷേ സമയക്രമം വ്യക്തമാക്കിയില്ല.

ഏതെല്ലാം മേഖലകൾക്കാണ് പിന്തുണ വേണ്ടതെന്നും, ഏതെല്ലാം ജനവിഭാഗമാണ് അവശത അനുഭവിയ്കുന്നത് എന്നും കേന്ദ്രം നിരീക്ഷിച്ചുവരികയാണ്. വ്യാപാരി വ്യാവസായി സംഘടനകൾ, വിവിധ മന്ത്രാലയങ്ങൾ തുടങ്ങിയവരിൽനിന്നെല്ലാം വിവരങ്ങൾ ശേഖരിച്ചു കൊണ്ടിരിക്കുന്നു. അവശ്യമായ നിർദേശങ്ങൾ സമർപ്പിയ്ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തിൽ സമയോചിതമായി സർക്കാർ ഇടപെടും. ഇതുമായി ബന്ധപ്പെട്ട് സർക്കാർ തലങ്ങളിൽ ഗൗരവമായ ചർച്ച നടക്കുകയാണെന്നും എ.എൻ.ഐ.യ്ക്ക് നൽകിയ അഭിമുഖത്തിൽ അജയ് ഭൂഷൻ പാണ്ഡെ വ്യക്തമാക്കി. 

Comments (0)
Add Comment