സ്‌കൂള്‍ ഫീസ് കുറയ്ക്കാനുള്ള ഹൈക്കോടതി നിര്‍ദേശം സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു

ന്യൂഡൽഹി: സ്വകാര്യ സ്‌കൂളുകള്‍ ഫീസ് 20% കുറയ്ക്കണമെന്നും അടുത്ത വര്‍ഷം ഫീസ് വര്‍ധന പാടില്ലെന്നുമുള്ള കല്‍ക്കട്ട ഹൈക്കോടതി വിധി സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചു. എന്നാൽ, സ്കൂളുകളുടെ കണക്കുകൾ പരിശോധിക്കാൻ സമിതികളുണ്ടാക്കണം, ഫീസ് വീണ്ടും കുറയ്ക്കണമെന്നു രക്ഷകർത്താക്കൾ ആവശ്യപ്പെട്ടാൽ അതു പരിഗണിക്കണം തുടങ്ങിയ നിർദേശങ്ങൾ ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് സ്റ്റേ ചെയ്തു.

ലബോറട്ടറി, ക്രാഫ്റ്റ്, കായികവിനോദ സൗകര്യങ്ങള്‍, പാഠ്യേതര പ്രവൃത്തികള്‍ തുടങ്ങിയവയ്ക്ക് ഫീസ് ഈടാക്കരുതെന്ന നിര്‍ദേശവും സ്റ്റേ ചെയ്തില്ല. എങ്കിലും ഈ വിധിക്കെതിരെ സ്‌കൂളുകള്‍ നല്‍കിയ ഹര്‍ജികള്‍ വിശദമായ വാദത്തിനായി പരിഗണിക്കാന്‍ മാറ്റിയിട്ടുണ്ട്.

Comments (0)
Add Comment