കുടിവെള്ളം ദുരുപയോഗം ചെയ്താൽ നടപടി

ന്യൂഡൽഹി: കുടിവെള്ളം പാഴാക്കുന്നവര്‍ക്ക് അഞ്ചു വർഷം വരെ തടവോ ഒരു ലക്ഷം രൂപ പിഴയോ ഈടാക്കുവാൻ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. കുടിവെള്ളം ഉപയോഗിച്ച് അലക്കുന്നതും വാഹനങ്ങൾ കഴുകുന്നതും ഇനി ഗുരുതരമായ കുറ്റകൃത്യമാകും. സംസ്ഥാനത്ത് പുതിയ നിർദ്ദേശം നടപ്പാക്കുമെന്നും ഇതേ കുറിച്ച് പഠിക്കാൻ ജല അതോററ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു.
ഭൂജല സംരക്ഷണവുമായി കേന്ദ്ര ഭൂഗർഭ ജല അതോറിറ്റിയുടേതാണ് ഉത്തരവ്. കുടിവെള്ളം പാഴാക്കിയാൽ 5 വർഷം തടവോ ഒരു ലക്ഷം രൂപ പിഴയോ ആണ് ശിക്ഷ. കുറ്റം ആവർത്തിച്ചാൽ ദിവസവും 5000 രൂപ വരെ കണക്കാക്കി പിഴ ഈടാക്കും. 1986 ലെ പരിസ്ഥിതി നിയമം – അഞ്ചാം വകുപ്പ് പ്രകാരമാണിത്.

കുടിവെള്ളം അലക്കാനോ വാഹനം കഴുകാനോ ഉപയോഗിച്ചാല്‍ ശിക്ഷ
ഇനി മുതൽ കുടിവെള്ളം ഉപയോഗിച്ച് അലക്കൽ, വാഹനം കഴുകൽ, നീന്തൽ കുളങ്ങൾ പ്രവർത്തിപ്പിക്കൽ, ജല മോഷണം, ചോർച്ച എന്നിവ ഗുരുതരമായ കുറ്റകൃത്യമാകും. ഇന്ത്യയിൽ 60 കോടി ജനങ്ങളണ് കുടിവെള്ള ക്ഷാമം അനുഭവിക്കുന്നത്. 4.84 കോടി ക്യൂബിക് മീറ്റർ വെള്ളമാണ് വർഷം തോറും പാഴാകുന്നത്.

കഴിഞ്ഞ ഒക്ടോബറിൽ ദേശിയ ഹരിത ട്രിബ്യൂണൽ വിധിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര നിർദ്ദേശം. ഇതനുസരിച്ച് സംസ്ഥാന സർക്കാരുകൾ, മുനിസിപ്പൽ കോർപറേഷനുകൾ, ജല ബോർഡുകൾ, അതോറിറ്റികൾ എന്നിവ നിർദേശങ്ങൾ നടപ്പാക്കണം.

Comments (0)
Add Comment