മും​ബൈയിൽ അതിശക്തമായ മഴ; താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ൽ; കേരളത്തിലും ജാഗ്രത

മും​ബൈ: കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് പ്ര​തി​സ​ന്ധി​യി​ലാ​യ മും​ബൈ ന​ഗ​ര​ത്തി​ൽ വെ​ള്ള​പ്പൊ​ക്ക​വും. ഇന്നലെ (തി​ങ്ക​ളാ​ഴ്ച) രാ​ത്രി​യി​ലും ഇ​ന്ന് പു​ല​ർ​ച്ചെ​യു​മാ​യി പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ൽ ന​ഗ​ര​ത്തി​ന്‍റെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. ലോ​വ​ർ പ​രേ​ൽ, കു​ർ​ള, ഗോ​രെ​ഗാ​വ്, ദാ​ദ​ർ, കിം​ഗ് സ​ർ​ക്കി​ൾ, ഷെ​ൽ കോ​ള​നി, ശി​വാ​ജി ചൗ​ക്ക് ഉ​ൾ​പ്പെ​ടെ 26 പ്ര​ദേ​ശ​ങ്ങ​ളാ​ണ് വെ​ള്ള​ത്തി​ന​ടി​യി​ലാ​യ​ത്. ലോ​ക്ക​ൽ ട്രെ​യി​ൻ‌ സ​ർ​വീ​സു​ക​ൾ‌ നി​ർ​ത്തി​വ​ച്ചു. മും​ബൈ, താ​നെ, പൂ​ന, റാ​യ്ഗ​ഡ്, ര​ത്നാ​ഗി​രി ജി​ല്ല​ക​ളി​ൽ ഇ​ന്നും നാ​ളെ​യും ശ​ക്ത​മാ​യ മ​ഴ പെ​യ്യു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ക്കു​ന്ന​ത്. മു​ബൈ​യി​ൽ അ​വ​ശ്യാ​ധ​ന സ​ർ​വീ​സു​ക​ള​ല്ലാ​ത്ത എ​ല്ല സ​ർ​വീ​സു​ക​ളും നി​ർ‌​ത്തി​വ​ച്ച​താ​യി കോ​ർ‌​പ്പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ ഉ​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ കാ​ണ്ടി​വാ​ലി​യി​ലെ പ​ടി​ഞ്ഞാ​റ​ൻ എ​ക്സ്പ്ര​സ് ഹൈ​വേ​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യി. ഇ​തേ തു​ട​ർ​ന്ന് സൗ​ത്ത് മും​ബൈ​യി​ലേ​ക്കു​ള്ള ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഉ​ച്ച​യ്ക്ക് 12:47 ന് ​വേ​ലി​യേ​റ്റം ഉ​ണ്ടാ​കു​മെ​ന്ന​തി​നാ​ൽ ജ​ന​ങ്ങ​ൾ ക​ട​ൽ​ത്തീ​ര​ത്തേ​ക്ക് പോ​ക​രു​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. തി​ര​മാ​ല​ക​ൾ 4.51 മീ​റ്റ​റോ​ളം ഉ​യ​രു​മെ​ന്നാ​ണ് പ്ര​വ​ച​നം. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ എ​ട്ട് മു​ത​ൽ ചൊ​വ്വാ​ഴ്ച രാ​വി​ലെ എ​ട്ട് വ​രെ 230.06 എം​എം മ​ഴ​യാ​ണ് മും​ബൈ ന​ഗ​ര​ത്തി​ൽ ല​ഭി​ച്ച​ത്.

അതേസമയം, കേരളത്തിലും പെയ്യുന്ന കനത്ത മഴയിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു. അണക്കെട്ടിലെ ഇന്നത്തെ ജലനിരപ്പ് 117.9 അടിയാണ്. അണക്കെട്ടിലേക്കുള്ള നീരൊഴുക്കും വർധിച്ചുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് തിങ്കളാഴ്ച്ച ലഭിച്ച കനത്ത മഴയാണ് അണക്കെട്ടിലെ ജലനിരപ്പ് ഉയരാൻ കാരണം. തിങ്കളാഴ്ച രാവിലെ 115.7 അടിയായിരുന്നു അണക്കെട്ടിലെ ജലനിരപ്പ്. ഇന്ന് രാവിലെ ജലനിരപ്പ് 117.9 അടിയിലെത്തി. ഒരു ദിവസം കൊണ്ട് 2.2 അടി വെള്ളം അണക്കെട്ടിൽ ഉയർന്നു. തമിഴ്‌നാട് 600 ഘന അടി വീതം വെള്ളം കൊണ്ടു പോകുന്നുണ്ട്. പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ഇരുപത്തിനാലു മണി ക്കുറിനുള്ളിൽ ശക്തിപ്രാപിക്കും മെന്ന് കാലവസ്ഥ നീരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും മഴക്ക് സാധ്യത. ഇടുക്കി, പാലക്കാട് ജില്ലകളിൽ ഇന്നലെ രാത്രി മുതൽ ശക്തമായ മഴയാണ് രേഖപ്പെടുത്തുന്നത്.

Comments (0)
Add Comment