വീണ്ടും ഡിജിറ്റൽ സ്‌ട്രൈക്ക്; 47 ചൈനീസ് ആപ്പുകള്‍ കൂടി ഇന്ത്യയില്‍ നിരോധിച്ചു; 250 ആപ്പുകള്‍ നിരീക്ഷണത്തില്‍

ന്യൂഡൽഹി: ഇന്ത്യ ചൈനയ്ക്ക് കൊടുക്കുന്ന തിരിച്ചടിയുടെ അടുത്ത ഘട്ടത്തിന്റെ ഭാഗമായി 47 ചൈനീസ് ആപ്പുകൾ കൂടി കേന്ദ്ര സർക്കാർ രാജ്യത്ത് നിരോധിച്ചു. കഴിഞ്ഞ മാസം 59 ആപ്പുകൾ നിരോധിച്ചതിന് പിന്നാലെയാണിത്. മുമ്പ് നിരോധിച്ച ആപ്പുകളുടെ ഭാഗമായി പ്രവർത്തിക്കുന്ന 47 ആപ്പുകളാണ് ഇപ്പോൾ നിരോധിച്ചിരിക്കുന്നത്. ഇവ ഏതെല്ലാമെന്നതിന്റെ പട്ടിക ഉടൻ പുറത്തിറങ്ങും. ചില മുൻ നിര ഗെയിമിംഗ് ആപ്പുകൾ പുതിയ പട്ടികയിലുണ്ടെന്നാണ് വിവരം. ചൈനീസ് ഏജൻസികളുമായി ഇവർ ഡാറ്റ പങ്കിടുന്നുണ്ടെന്നാണ് ആരോപണം. ലഡാക്കിൽ ചൈനീസ് അതിർത്തിയിലുണ്ടായ സംഘർഷത്തിന് ശേഷം ഇന്ത്യ നിരോധിച്ച ആപ്പുകളുടെ എണ്ണം ഇതോടെ 106 ആയി. സ്വകാര്യത, ദേശീയ സുരക്ഷാ ലംഘനം എന്നിവയുമായി ബന്ധപ്പെട്ട് 250 ഓളം ആപ്പുകൾ നിരീക്ഷണത്തിലാണെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ലോകത്ത് ഏറ്റവുമധികം പ്രചാരത്തിലുള്ള ഗെയിം ആപ്ലിക്കേഷനുകളിലൊന്നായ പബ്ജി ഉൾപ്പടെയുള്ളവ ഇത്തരത്തിൽ നിരീക്ഷണത്തിലാണ്.

Comments (0)
Add Comment