മാധ്യമങ്ങൾ വാർത്തകൾ ഉൾപ്പടെ ദേശവിരുദ്ധത പ്രോത്സാഹിപ്പിക്കുന്നവ ഒഴിവാക്കണം: കേന്ദ്ര സർക്കാർ

ന്യൂഡൽഹി: രാജ്യത്തുള്ള എല്ലാ തരത്തിലുള്ള മാധ്യമങ്ങളും, രാജ്യത്ത് നടക്കുന്ന ദേശവിരുദ്ധത വാർത്തകളും ദൃശ്യങ്ങളും പ്രോത്സാഹിപ്പിക്കുന്നവ ഒഴിവാക്കണം എന്ന് കേന്ദ്ര സർക്കാരിന്റെ നിർദേശം.

കഴിഞ്ഞ 10 ദിവസത്തിനിടയ്ക്ക് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം, മാധ്യമങ്ങൾക്ക് നൽകുന്ന രണ്ടാമത്തെ നിർദേശമാണിത്. 

കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് റെഗുലേഷൻസ് ആക്റ്റ് (1995) പ്രകാരമുള്ള പ്രോഗ്രാം കോഡുകൾ കർശനമായി പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. ഡിസംബർ 11ന് പാർലമെന്റ് പൗരത്വ ഭേദഗതി നിയമം പാസ്സാക്കിയപ്പോൾ ആദ്യ നിർദേശം നൽകിയിരുന്നു. രണ്ടു നിർദേശങ്ങളിലും പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് പ്രതിപാദിക്കുന്നില്ല.

Comments (0)
Add Comment