ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും വന്‍ ഗതാഗതക്കുരുക്ക്; 14 മെട്രോ സ്റ്റേഷൻ അടച്ചു; മൊബൈൽ/ഇന്റർനെറ്റിന് നിരോധനം

ന്യൂഡൽഹി: ഡൽഹിയിലും പരിസരപ്രദേശങ്ങളിലും വൻ ഗതാഗതക്കുരുക്ക്. പൗരത്വ നിയമ ഭേദഗതിക്കെതിരായ ഇന്ത്യ മുഴുവൻ പ്രതിഷേധം ആളി കത്തുമ്പോൾ അതിനെ തുടർന്ന് ഡൽഹിയിലും പ്രതിഷേധം സംഘടിപ്പിച്ചപ്പോൾ അത് തടയാൻ ഡൽഹിയിലെയും പരിസരപ്രദേശത്തെയും റോഡുകളിൽ പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചതോടെ സ്ഥിതി കൂടുതൽ വഷളായി.

ഡൽഹി-ഗുഡ്ഗാവ് അതിർത്തിയാണ് ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടിരിക്കുന്നത്. ഗതാഗതക്കുരുക്കിന്റെ ഫോട്ടോകളും വീഡിയോകളും സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഇതിനെ തുടർന്ന് കിഴക്കേ ഇന്ത്യയിലെ കേന്ദ്ര സർക്കാർ ചെയ്തത് പോലെ ഡൽഹിയിലും മൊബൈൽ ഇന്റർനെറ്റ്‌ സേവനങ്ങൾ നിരോധിച്ചിട്ടുണ്ട്.

പ്രക്ഷോഭ സാധ്യത കണക്കിലെടുത്ത് ഡൽഹിയിലെ 14 മെട്രോ സ്റ്റേഷനുകൾ അടച്ചു. ജാമിയ മിലിയ യൂണിവേഴ്സിറ്റി, ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി, സെൻട്രൽ യൂണിവേഴ്സിറ്റി എന്നിവയ്ക്ക് സമീപമുള്ള മെട്രോ സ്റ്റേഷനുകളാണ് അടച്ചത്. കർശന പരിശോധനയ്ക്ക് ശേഷമേ ഗുരുഗ്രാമിൽനിന്ന് വാഹനങ്ങൾ കടത്തി വിടുന്നുള്ളു. രാവിലെ മുതൽ വലിയ ട്രാഫിക് കുരുക്കാണ് ഗുരുഗ്രാമിലെ ദേശീയ പാതയിൽ അനുഭവപ്പെടുന്നത്.

Comments (0)
Add Comment