രാജ്യത്ത് എ.സിക്കും ഫ്രിഡ്ജിനും വില കുത്തനെ കൂട്ടാൻ പോകുന്നു എന്ന് നിർമ്മാതാക്കൾ

ദില്ലി: രാജ്യ വ്യാപകമായി എ.സി.ക്കും റഫ്രിജിറേട്ടിറിനും കുത്തനെ വില കൂട്ടാൻ പോകുന്നു എന്ന് കമ്പനികൾ. പുതിയ എനർജി ലേബലിംഗ് മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതോടെ രാജ്യത്ത് എസിക്കും ഫ്രിഡ്ജിനും വില കുതിച്ചുയരുന്നത് എന്ന് നിർമ്മാതാക്കൾ പറയുന്നു.

പരമ്പരാഗത കൂളിംഗ് സംവിധാനത്തിൽ നിന്ന് വാക്വം പാനലിലേക്ക് മാറ്റണമെന്നാണ് പുതിയ നിർദ്ദേശം.
ജനുവരി മുതൽ ഈ നിബന്ധന പ്രകാരം മാത്രമേ ഉൽപ്പന്നങ്ങൾ വിൽക്കാൻ കഴിയൂ.

ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസിയാണ് കംപ്രസർ അടിസ്ഥാനമായ ഉൽപ്പന്നങ്ങളുടെ മാനദണ്ഡം മാറ്റുന്നത്. ഇത് 2020 ജനുവരിയോടെ നിലവിൽ വരും. ഇതോടെ ഫൈവ് സ്റ്റാർ റഫ്രിജറേറ്ററുകളുടെ വില 6000 രൂപ വരെ ഉയരും.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കൺസ്യൂമർ ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളുടെ വിപണിയിൽ 12-13 ശതമാനമാണ് വളർച്ച ഉണ്ടായത്. എസിക്കും വാഷിംഗ് മെഷീനുമാണ് ഏറ്റവും കൂടുതൽ വിൽപ്പന ഉണ്ടായിരുന്നത്. നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യപാതിയിൽ എസിയുടെ വിപണിയിൽ നല്ല വളർച്ചയാണ് രേഖപ്പെടുത്തിയത്. 15 ശതമാനമാണ് വളർച്ചാ നിരക്ക്.

Comments (0)
Add Comment