മൊബൈൽ അൺലിമിറ്റഡ് ഡാറ്റാ പ്ലാനിന്‌ പിടി വീഴുന്നു; ഡിസംബർ മുതൽ ഉപഭോക്താകൾക്ക് ജാഗ്രതൈ

മുംബൈ: ലോകത്ത് ഏറ്റവും വിലക്കുറവില്‍ മൊബൈല്‍ ലഭ്യമായ രാജ്യമാണ് ഇന്ത്യ. അതിൽ, നിശ്ചിത തുകയ്ക്ക് വലിയ ഡാറ്റാ പ്ലാനുകള്‍ ലഭിച്ചിരുന്ന ആ കാലത്തിന് ഇനി അവസാനമാകുന്നു. ഡിസംബര്‍ മുതല്‍ ഡാറ്റാ നിരക്കുകളില്‍ മൂന്നിരട്ടി മുതല്‍ വര്‍ധനവുണ്ടാകുമെന്ന സൂചനയുമായി മൊബൈല്‍ കമ്പനികള്‍. ഇതിൽ ഐഡിയയും എയര്‍ടെല്ലും വൊഡഫോണുമാണ് നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങുന്നത്. ഡിസംബര്‍ മുതലാണ് നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരിക. വരുമാനത്തില്‍ ഭീമമായ നഷ്ടം നേരിടുകയും സാമ്പത്തികമായ വളരെയധികം വെല്ലുവിളികള്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കമ്പിനിയുടെ ഈ തീരുമാനം.

എത്ര ശതമാനം വരെ വര്‍ധന നിരക്കിലുണ്ടാവുമെന്ന് കമ്പനികള്‍ വ്യക്തമാക്കിയിട്ടില്ല.
ജിയോയുടെ കടന്നുവരവ് ടെലികോം രംഗത്ത് മറ്റ് കമ്പനികള്‍ക്ക് ചെറുതല്ലാത്ത രീതിയിലാണ് നഷ്ടമുണ്ടാക്കിയിരിക്കുന്നത്.
മിനിറ്റിന് 6 പൈസയാണ് നിലവില്‍ ഇന്റർകണക്ട് യൂസേജ് ചാര്‍ജ് ആയി ഈടാക്കുന്നത്. ഇത് എടുത്ത് കളയണമെന്ന് ജിയോ ആവശ്യപ്പെടുമ്പോള്‍ 14 പൈസയായി ഉയര്‍ത്തണമെന്നാണ് എയര്‍ടെലും വോഡൊഫോണും ആവശ്യപ്പെടുന്നത്. 2020 ജനുവരി 1 മുതൽ ഐയുസി വേണ്ടെന്ന നിലപാട് 2017ൽ തന്നെ ട്രായി കൈക്കൊണ്ടിരുന്നു.

മൂന്ന് വര്‍ഷം മുന്‍പ് വന്‍ നിരക്ക് കുറവ് ഓഫറുകളുമായെത്തിയ ജിയോ നിരക്കുകളില്‍ വര്‍ധന വരുത്തിയിരുന്നു. ജിയോ മറ്റ് നെറ്റ്വര്‍ക്കുകളിലേക്കുള്ള കോളുകള്‍ക്ക് മിനിറ്റില്‍ 6 പൈസ ഈടാക്കാന്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. വര്‍ധിക്കുന്ന മത്സരത്തിന് പിന്നാലെ ചില ചെലവ് കുറഞ്ഞ പ്ലാനുകളും ജിയോ പിന്‍വലിച്ചിരുന്നു.

Comments (0)
Add Comment