മുംബൈ വി.റ്റി ചർച്ചിന്റ് നേതൃത്വത്തിൽ ഉണർവുയോഗം

മുംബൈ : C.S.T ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ ( വി.റ്റി ചർച്ച്) സഭയുടെ നേതൃത്വത്തിൽ ഈ മാസം 28 മുതൽ 30 (വെള്ളി, ശനി, ഞായര്‍) വരെ സുവിശേഷ മഹായോഗങ്ങൾ നടത്തപ്പെടുന്നു. എല്ലാ ദിവസവും വൈകുന്നേരം 6 മുതൽ 9 വരെയും പകൽ യോഗം ശനിയാഴ്ച രാവിലെ 10 മുതൽ 1 വരെയും യോഗങ്ങൾ നടക്കും പ്രസിദ്ധ സുവിശേഷ പ്രസംഗകൻ പാസ്റ്റർ റെജി ശാസ്താംകോട്ട വചനശുശ്രൂഷ നടത്തും. വിശുദ്ധ സഭാ ആരാധന ഞായറാഴ്ച രാവിലെ 9:45 മുതലും നടക്കും.

സൗത്ത് മുംബയിലെ വലിയ മലയാളി പെന്തക്കോസ്ത് കൂടിവരവായ വി.റ്റി ചർച്ച് സെൻട്രൽ വെസ്റ്റ് റീജിയന്റെ കീഴിൽ പ്രവർത്തിക്കുന്നു. ചര്‍ച്ച് ഓഫ് ഗോഡ് സി.എസ്.ടി. മുംബൈ (വി.ടി. ചര്‍ച്ച്) കൂടിവരവ് ആരംഭിച്ചിട്ട് ഒക്ടോബര്‍ മാസം 60 വര്‍ഷം പൂര്‍ത്തീകരിക്കുന്നു, ആദ്യ സഭാ ശിശ്രൂഷകനായിരുന്ന പാസ്റ്റർ പി എ വി സാം അതിന് ശേഷം പാസ്റ്റർ മത്തായി പി മത്തായി , പാസ്റ്റർ വി ടി ഇട്ടി , തുടങ്ങിയ പ്രഗത്ഭരായ ദൈവ ദാസൻമ്മാർ ഇവിടെ ശിശ്രൂഷിച്ചിരുന്നു. പാസ്റ്റർ വി.ഓ. വർഗീസ് ഇപ്പോൾ ഇവിടെ ശിശ്രൂഷിക്കുന്നു. അനേകരെ രക്ഷയിലേക്ക് നയിക്കാന്‍ കഴിഞ്ഞ (1958-2018) കാലങ്ങളില്‍ ഈ കൂടിവരവിനാൽ കഴിഞ്ഞിട്ടുണ്ട്.

വി.റ്റി റെയില്‍വെ സ്റ്റേഷന് വളരെ അടുത്തുള്ള ഏകദേശം 200 ഇൽ പരം വർഷം പഴക്കമുള്ള ചര്‍ച്ച് ഓഫ് സെന്റ്. കൊളംബ എന്ന ആംഗ്ലിക്കൻ ചർച്ച് സഭാ ആരാധനക്കായി തുറന്ന് കൊടുക്കുകയും എല്ലാ ഞായറാഴ്ചയും രാവിലെ ആരാധന യോഗങ്ങള്‍ നടന്നുംവരുന്നു.

 

കൂടുതൽ വിവരങ്ങൾക്ക് :പാസ്റ്റർ വി.ഓ. വർഗീസ് 9769130005 / 9869762882, ജെയിംസ് ഫിലിപ്പ് 9821142588 / 9820042588

 

 

 

Comments (0)
Add Comment