മുംബൈയിൽ വീണ്ടും പ്രളയം; വിമാനങ്ങൾ റദ്ദാക്കി,സ്ഥിതി അതീവ ഗുരുതരം !!

മുംബൈ: കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയിൽ മുംബൈ നഗരത്തെ മൊത്തത്തിൽ വെള്ളത്തിനിടിയിലാക്കി. പ്രധാനപ്പെട്ട പല റോഡുകളും ഇപ്പോഴും വെള്ളത്തിനടിയിലാണ്.
കനത്ത മഴയെ തുടർന്ന് മുംബൈ വിമാനത്താവളത്തിൽ നിന്നുള്ള ഏഴ് വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. പത്തോളം വിമാനങ്ങൾ വഴിതിരിച്ച് വിട്ടു ചെയ്തിട്ടുണ്ടെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ നഗരത്തിൽ കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കലാവസ്ഥ നിരീക്ഷ കേന്ദ്രം അറിയിച്ചു

Comments (0)
Add Comment