ഇറാനിൽ ക്രൈസ്തവ വിശ്വാസികളുടെ എണ്ണത്തിൽ വർദ്ധനവ്: പ്രതീക്ഷ നൽകുന്ന പഠനം.

നെതർലൻഡ് ആസ്ഥാനമായുള്ള ഒരു മതേതര അന്വേഷണസംഘം “ഗമാൻ” (GAMAAN ) അടുത്ത കാലത്ത് 20 വയസ്സിനുമുകളിൽ പ്രായമുള്ള 50000 – ഓളം ഇറാനിയൻ യൗവനക്കാരിൽ നടത്തിയ പഠനങ്ങളിൽ അവരിൽ 1.5% പേർ ക്രിസ്തു വിശ്വാസം പിൻതുടരുന്നവരായി കണ്ടെത്തി. “80 ദശലക്ഷത്തിലധികം വരുന്ന ഇറാന്റെ ജനസംഖ്യയിൽ ഇത്ര ചെറിയ ഒരു കൂട്ടം ഒരു ദശലക്ഷത്തിലധികം വളർന്നുവെന്നത് ശ്രദ്ധയർഹിക്കുന്നു” അന്വേഷണ സംഘം അഭിപ്രായപ്പെടുന്നു.

ആഗോള വ്യാപകമായി, പീഢനങ്ങളുടെ പഠനങ്ങൾ നടത്തുന്ന യു.എസ്. അടിസ്ഥാനമായ ‘ഓപ്പൺ ഡോർസ്’ എന്ന സംഘടന പറയുന്നു: ഇതുവരെയും ഇറാനിലെ കിസ്ത്യാനികളുടെ എണ്ണത്തെ കണക്കാക്കു ന്ന ആഴത്തിലുള്ള പഠനങ്ങളൊന്നും തന്നെ നടന്നിട്ടില്ല. ഇറാനിൽ ഇസ്ലാം മതവിശ്വാസികളുടെ എണ്ണത്തിലുണ്ടായ കുറവിന്റെ അടിസ്ഥാനത്തിലും കിസ്ത്യൻ ടെലിവിഷൻ ചാനലുകളിലൂടെയും മറ്റും ലഭിക്കുന്ന ചുരുക്കം ചില ചെറിയ പരിവർത്തനങ്ങളുടെ കണക്കുകകളും ആധാരമാക്കിയുമാണ് പലസംഘടനകളും ഇതുവരെയും ഇവിടുത്തെ കൈസ്തവ വിശ്വാസികളുടെ എണ്ണം അനുമാനിക്കപ്പെട്ടിരുന്നത്.

Comments (0)
Add Comment