CGMF വാർഷിക കൺവൻഷൻ; പാസ്റ്റർ സാജു ചാത്തന്നൂർ പ്രസംഗിക്കുന്നു

ഷാർജ: ചർച്ച് ഓഫ് ഗോഡ് മലയാളം ഫെല്ലോഷിപ്പ് (CGMF) യു.എ.ഇയുടെ വാർഷിക കൺവൻഷൻ 2019 ഒക്ടോബർ മാസം 21,22,23 തീയതികളിൽ ഷാർജ യൂണിയൻ ചർച്ച്, ഹാൾ നമ്പർ 11ൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.

പ്രസ്‌തുത യോഗങ്ങളിൽ ആനുകാലിക സംഭവങ്ങളും കർത്താവിന്റെ വരവും എന്ന വിഷയത്തിൽ നിന്നും ആധികാരികമായി പ്രസംഗിക്കുന്ന സുപ്രസിദ്ധ കൺവൻഷൻ പ്രാസംഗികൻ പാസ്റ്റർ സാജു ചാത്തന്നൂർ ദൈവ വചനം ശുശ്രൂഷിക്കുന്നതായിരിക്കും.

CGMF ക്വയർ ഗാനശുശ്രൂഷകൾക്ക് ‌ നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക; പാസ്റ്റർ മാത്യു ടി. സാമുവേൽ – 050 3703789, അജു കുരുവിള – 052 785 1102 , വിൽ‌സൺ ജോർജ് – 050 633 4684.

Comments (0)
Add Comment