എഡിറ്റോറിയൽ | പരിഭ്രാന്തിയല്ല, ജാഗ്രത മതി; ഇതും നമ്മൾ അതീജിവിക്കും !! | എബിൻ എബ്രഹാം കായപുറത്ത്

പ്രിയമുള്ളവരെ, ഈ ലേഖനം വായിക്കാൻ നിങ്ങൾ കാണിക്കുന്ന ആ വലിയ മനസ്സിന് പ്രാരംഭത്തിൽ തന്നെ, എളിയവൻ നന്ദി അറിയിക്കുന്നു. ഈ തിരക്ക് പിടിച്ചതും, നന്നേ പരിശ്രമങ്ങളും നിറഞ്ഞ ഈ ജീവിത സാഹചര്യത്തിലും, അതിന് പുറമെ ഇപ്പോൾ നമ്മെയും ഈ ലോകത്തെയും വളരെയേറെ കഷ്ടതയിൽ കൊണ്ടെത്തിച്ചിരിക്കുന്ന ഈ രോഗവിഷാണുവിന്റെ (കൊറോണ) അവസ്ഥയിലും ധൈര്യം കൈവിടാതെ അതിനെ ചങ്കുറ്റത്തോടെ നേരിടുന്ന മാനവസമൂഹത്തിന് ഇരിക്കട്ടെ ഹൃദയത്തിൽ നിന്നും ഒരു ബിഗ് സല്യൂട്ട്.

ഇപ്പോൾ ലോകത്തിന്റെ അഞ്ചു വൻ കരകളിലും പടർന്നു പിടിച്ചോണ്ടിരിക്കുന്ന കൊറോണ അഥവാ കോവിഡ്-19 വൈറസിനെ പറ്റി ഞാൻ പറയാതെ തന്നെ നമ്മൾ ഓരോരുത്തർക്കും ഏകദേശമൊക്കെ അറിയാവുന്ന കാര്യമാണ്. അതിന്റെ വ്യാപ്തിയിലും അതിൽ മറഞ്ഞിരിക്കുന്ന അപകടവും അത് മാനവകുലത്തിന് എത്രത്തോളം ഭീഷണിയാണ് എന്നും നമ്മുക്ക് അറിയാം. പക്ഷെ പ്രിയമുള്ളവരേ, ഞാൻ ഇവിടെ വർണ്ണിക്കാൻ ഉദ്ദേശിക്കുന്നത് അവയുടെ വീര്യമല്ല, മറിച്ച് അവയെയും എന്നെയും നിങ്ങളെയും നിർമ്മിച്ച സ്വർഗ്ഗത്തിനും ഭൂമിക്കും ഉടയവനായ സൃഷ്ടാവിന്റെ മഹത്വത്തെയാണ്.

എങ്കിലും ഒരു ആമുഖം എന്ന നിലയിൽ, കൊറോണയെ ചുറ്റിപറ്റി ചില കാര്യങ്ങൾ നമ്മുടെ അറിവിലേക്ക് അനിവാര്യമാണ്. എന്താണ് കൊറോണ? 1937ലാണ് ആദ്യമായി ഈ കൊറോണ വൈറസിനെ പറ്റി ശാസ്ത്രലോകം തിരിച്ചറിഞ്ഞത്. ചില പക്ഷികളിൽ പ്രാരംഭത്തിൽ ബ്രോങ്കൈറ്റിസിന്റെ ലക്ഷണങ്ങൾ കാണിച്ച തുടങ്ങിയപ്പോൾ അവയുടെ സാമ്പിളുകൾ പരിശോധിക്കുകയും തുടർന്ന് കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തുകയും ചെയുകയായിരുന്നു. ഇന്നും പക്ഷി-മൃഗങ്ങൾക്കിടയിൽ പൊതുവേ ഈ വൈറസിനെ കണ്ടുവരുന്നുമുണ്ട്. പക്ഷെ ചൈനയിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ഈ വൈറസ് ഇവയിൽ നിന്നും അല്പം വ്യത്യസ്തമായ, ജനിതകമാറ്റം വന്ന പുതിയ തരം വൈറസാണ്.

നിഡോവൈറലസ് എന്ന നിരയിൽ കൊറോണവൈരിഡി വൈറസ് കുടുംബത്തിലെ ഓർത്തോകോറോണവൈറിനി എന്ന ഉപകുടുംബത്തിലെ വൈറസുകളാണ് ഈ കൊറോണ വൈറസുകൾ. ഇവയുടെ വലിപ്പം
ആർ‌.എൻ‌.എ വൈറസിനേക്കാളും ഉണ്ട് അതായത് ഏകദേശം 26 മുതൽ 32 കിലോബേസ് വരെ.

ഈ കൊറോണ വൈറസ് മനുഷ്യ ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണിക്കും. ഈ 14 ദിവസമാണ് ഇൻക്യുബേഷൻ പിരിയഡ് എന്നറിയപ്പെടുന്നത്. വൈറസ് പ്രവർത്തിച്ചു തുടങ്ങിയാൽ രണ്ട് മുതൽ നാല് ദിവസം വരെ പനി, തുമ്മൽ, ചുമ, മൂക്കൊലിപ്പ്, ക്ഷീണം, തൊണ്ടവേദന എന്നിവ ഉണ്ടാകുന്നു.

അതിലെല്ലാം ഉപരി എ ഗ്രൂപ്പ് ബ്ലഡ്‌ക്കാർക്ക് അതിവേഗം കൊറോണ വൈറസ് ബാധിക്കാൻ സാധ്യതയുണ്ടെന്നും അപ്പോൾ തന്നെ ഒ ബ്ലഡ്‌ ഗ്രൂപ്പുകാർക്ക് വൈറസിനെ പ്രതിരോധിക്കാനുള്ള ശേഷി കൂടുതലാണെന്നുമാണ് ഇപ്പോൾ ചൈനയിൽ നടത്തിയ ഏറ്റവും പുതിയ പഠനം.

ഇന്ന് നമ്മുടെ ലോകത്തിന്റെ സ്ഥിതി അതീവസങ്കീർണതയിലേക്ക് കടക്കുമ്പോൾ, പ്രാർത്ഥിക്കാൻ നമ്മൾ കടപ്പെട്ടിരിക്കുന്നു. നാം പാർക്കുന്ന നമ്മുടെ ദേശത്തെ കൂടുതൽ നാശത്തിലേക്ക് തള്ളിവിടാതിരിക്കാൻ ഞാനും നിങ്ങളും പ്രാർത്ഥനയിൽ ദൈവത്തോട് യാചിക്കാൻ മുൻകൈയെടുക്കാൻ സമയമായിരിക്കുന്നു.

പഴയ നിയമത്തിലെ യെഹെസ്കേൽ 22:30ൽ പറയുന്ന പോലെ ” ഞാന്‍ ദേശത്തെ നശിപ്പിക്കാതവണ്ണം അതിനു മതില്‍ കെട്ടി എന്‍റെ മുമ്പാകെ ഇടിവില്‍ നില്‍ക്കേണ്ടതിന് ഒരു പുരുഷനെ ഞാന്‍ അവരുടെ ഇടയില്‍ അന്വേഷിച്ചു; ഒരുവനെപോലും ഞാന്‍ കണ്ടില്ല”. ഇന്ന് ഈ ലോകത്ത് ദൈവം തന്റെ പുരുഷനെ തിരയുന്നു. ദേശത്തിന് വേണ്ടി ഇടുവിൽ നിൽക്കുവാൻ നാം ഓരോരുത്തരും ബാധ്യസ്ഥരാണ് അതിനപ്പുറം നമ്മുടെ കടമയാണ്.

ഉല്പത്തിയിൽ വായിക്കുന്ന പോലെ അബ്രഹാമും നോഹയും, 1 രാജാക്കൻമാരിലും 2 രാജാക്കന്മാരിലും പഠിക്കുന്ന പോലെ ഏലിയാവും എലീശയും, ദാനിയേൽ പ്രവാചകന്റെ പുസ്തകത്തിൽ പരാമർശിക്കുന്ന പോലെ ദാനിയേലും അങ്ങനെ എത്രയോ പേർ ദേശത്തിന് വേണ്ടി ഇടുവിൽ നിന്നപ്പോൾ ദൈവം ആ ദേശത്തെയും തന്റെ പ്രിയ ജനത്തെയും വിടുവിക്കയാണ് ഉണ്ടായത്.

പ്രിയമുള്ളവരേ, ഇന്ന് ഈ ഒരു പ്രത്യേക അവസ്ഥയിൽ കൂടി നമ്മുടെ ലോകവും ദേശവും കടന്നു പോകുമ്പോൾ നാമും ഇടുവിൽ നിൽക്കാൻ ബാധ്യസ്ഥരാണ്.

അങ്ങനെ നമ്മളും ചെയ്തു തുടങ്ങുമ്പോൾ ദൈവം നമ്മുക്ക് വേണ്ടി ഇറങ്ങിവന്ന് അത്ഭുതം നിർവഹിക്കും. ഇത് യഹോവയാൽ സംഭവിച്ചു, നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യം തന്നെ എന്ന് ഈ നാളുകളിൽ പറയുവാനുള്ള ഭാഗ്യം ദൈവം നമ്മുക്ക് ഓരോരുത്തരക്കും നൽകട്ടെ. അത്ഭുതങ്ങളിൽ എനിക്ക് വിശ്വസമാണ്. കാരണം ഞാൻ വിശ്വസിക്കുന്നത് അത്ഭുതങ്ങളുടെ ദൈവമാണ്. മഹാപ്രളയവും നിപ്പയും പോലെ നമ്മൾ ഇതും അതീജീവിക്കും. അതെ പരിഭ്രാന്തി വേണ്ട ജാഗ്രത മതി.

Comments (0)
Add Comment