പെന്തെക്കോസ്ത് മിഷൻ രാജ്യാന്തര കൺവൻഷൻ മാർച്ച് 7 മുതൽ ചെന്നൈയില്‍

ചാക്കോ കെ.തോമസ്
ചെന്നൈ: ദി പെന്തെക്കോസ്ത് മിഷൻ സഭകളുടെ ഏറ്റവും വലിയ ആത്മീയ സംഗമമായ ചെന്നൈ രാജ്യാന്തര കൺവൻഷും അഖിലേന്ത്യാ ശുശ്രൂഷക സമ്മേളനവും മാർച്ച് 7-11 വരെ താമ്പരത്തിനു സമീപം ഇരുമ്പല്ലിയൂർ കൺവൻഷൻ സെന്ററിൽ നടക്കും. മാർച്ച് 6 ന് രാവിലെ മുതൽ പിറ്റെന്ന് ഉച്ചവരെയാണ് ശുശ്രൂഷക സമ്മേളനം. ബുധനാഴ്ച വൈകിട്ട് ആരംഭിക്കുന്ന കൺവൻഷൻ 11 ഞായറാഴ്ച സംയുക്ത സഭായോഗത്തോടെ സമാപിക്കും. ചീഫ് പാസ്റ്റർ എൻ.സ്റ്റീഫൻ, ഡപ്യൂട്ടി ചീഫ് പാസ്റ്റർ.ഏബ്രഹാം മാത്യൂ, അസോസിയേറ്റ് ഡപ്യൂട്ടി ചീഫ് പാസ്റ്റർ. ജി. ജെയം എന്നിവരും സഭയുടെ മറ്റ് പ്രധാന ശുശ്രൂഷകരും പ്രസംഗിക്കും. ദിവസവും രാവിലെ നാലിന് സ്തോത്രാരാധന ,ഏഴിന് വിശ്വാസികൾക്കും ശുശ്രൂഷകർക്കും പ്രത്യേക ബൈബിൾ ക്ലാസ്. 9.30 ന് പൊതുയോഗം ,ഉച്ചകഴിഞ്ഞ് മൂന്നിനും രാത്രി പത്തിനും കാത്തിരിപ്പ് യോഗം ,വൈകിട്ട് 6ന് സംഗീത ശുശ്രൂഷ ,സുവിശേഷ പ്രസംഗം ,ദൈവീക രോഗശാന്തി ശുശ്രൂഷ എന്നിവ നടക്കും. പ്രസംഗങ്ങൾ തത്സമയം വിവിധ പ്രാദേശിക ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 -ന് സംയുക്ത സഭാ യോഗവും വൈകിട്ട് 6-ന് പ്രത്യേക രോഗശാന്തി ശുശ്രൂഷയും ഉണ്ടായിരിക്കും. കൺവൻഷന്റെയും രോഗശാന്തി ശുശ്രൂഷയുടെയും അനുഗ്രഹത്തിനായി ലോകത്തിലെ എല്ലാ പെന്തെക്കോസ്ത് മിഷൻ സഭകളിലും മാർച്ച് 3 ശനിയാഴ്ച പ്രത്യേക ഉപവാസ പ്രാർത്ഥന നടക്കുമെന്ന് ചീഫ് പാസ്റ്റർ എൻ.സ്റ്റീഫൻ അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇംഗ്ലണ്ട് ,അമേരിക്ക, ആസ്ട്രേലിയ , ഗൾഫ് രാജ്യങ്ങൾ തുടങ്ങി വിവിധയിടങ്ങളിൽ നിന്നുള്ള ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കും.

പാസ്റ്റർ .എൻ സ്റ്റീഫൻ

പാസ്റ്റർ .എബ്രഹാം മാത്യു

                                                                               പാസ്റ്റർ .ജി ജയം

 

Comments (0)
Add Comment