CEM വജ്ര ജൂബിലി ജനറൽ ക്യാമ്പ് അനുഭവം

CEM വജ്ര ജൂബിലി ജനറൽ ക്യാമ്പ്.
പോയപ്പോൾ ഒരു അടിച്ചുപൊളി പ്രതീക്ഷിച്ച് ആണ് പോയത്. സാധാരണ നടക്കുന്നത് പോലെ ഒരു പത്ത് അറുന്നൂറ് പേരും, കുറെ പാട്ടും ഡാൻസും. ഇതൊക്കെ ആരുന്നു മനസിൽ. വന്ന ഒരു 80% ആളുകളും ഇത് തന്നെയാകും പ്രതീക്ഷിച്ചത്. അവിടെ ചെന്നപ്പോൾ തന്നെ ഏകദേശ ധാരണ എല്ലാം മാറി. ആദ്യം തന്നെ റജിസ്ട്രേഷൻ കൗണ്ടർ, 4.30യുടെ ട്രെയിന് പോകാൻ കൊല്ലം റയിൽവേ സ്റ്റേഷനിൽ 4.25നു ടിക്കറ്റ് എടുക്കാൻ നിക്കുന്ന അവസ്ഥ.. നാലു കൗണ്ടറുകളിലും നിന്ന് തിരിയാൻ സ്ഥലം ഇല്ലാത്തത് പോലെ ഉള്ള തിരക്ക്. ഒരുവിധത്തിൽ എങ്ങനെയൊക്കെയോ അത് ശരിയാക്കി. എന്ജിനീറിങ് കോളേജ് ആയതിനാൽ ക്ലാസ്സുകളിൽ ആയിരുന്നു accomodation. ബാഗ് ഒക്കെ വച്ച് നേരെ മെയിൻ ഓഡിറ്റോറിയത്തിലേക്ക്. ഏകദേശം പകുതി മുക്കാലോളം കസേര നിർത്തിയിരിക്കുന്നു. പൊതുവെ ബാക് ബെഞ്ചർ ആയത്കൊണ്ട് ഏറ്റവും പിറകിൽ സ്ഥലം പിടിച്ചു. ഉൽഘാടന സമ്മളനം തകർക്കുന്നു. ആളുകൾ ഇടിച്ചു കുത്തി കയറുന്നു, എണ്ണം എന്ന രീതിയിൽ പറഞ്ഞാൽ 500 കഴിഞ്ഞു 600 കഴിഞ്ഞു 700 കഴിഞ്ഞു 1000 കഴിഞ്ഞു അവസാനം 1250ഇൽ എത്തി (ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ച കണക്ക് ആണ്, രജിസ്ട്രേഷൻ അല്ലാതെ വന്നവരേ കൂട്ടിയാൽ ഇനിയും കൂടാൻ ആണ് സാധ്യത)., കസേരയാക്കയുള്ള ഓട്ടം തുടങ്ങി അവസാനം ക്ലാസ് മുറികളിൽ ബെഞ്ചുകൾ വരെ എടുക്കേണ്ടി വന്നു. ഉത്ഘാടനത്തിനു ശേഷം ഉള്ള സെഷൻ ബ്ലെസ്സൻ മേമന സദസ്സ് ഇളക്കി മറിച്ചു. ചോറും ബീഫും മോരും സാമ്പാറും ഒക്കെ ഉൾപ്പെട്ട ഊണിനു ശേഷം തീം പ്രെസെന്റഷൻ ഡോ. മാത്യു സി വർഗീസ്. അതു കഴിഞ്ഞ് സിസ്. സ്നേഹ സേവിയർടെ കൗൻസെല്ലിങ് സെഷനിൽ പങ്കെടുത്തു. 6 മണിയോടെ അവസാനിച്ചു. റൂമിൽ മെത്ത വിരിക്കാൻ പോയത്കൊണ്ട് വൈകിട്ടത്തെ ചായ കിട്ടിയില്ല. ശേഷം രൂപന്തരത്തിൽ ഊന്നി മനോഹരമായ ക്ലാസ് പാ. സാം കെ ജേക്കബ് സാറിന്റെ ക്ലാസ്. ആ സെഷനും കഴിഞ്ഞ് അത്താഴവും കഴിഞ്ഞു ലോർഡ്സൻ ആന്റണിയുടെ അവസരം, ബോലോ ഈസു മസി കീ എന്ന് പറഞ്ഞപ്പോൾ സദസ്സിൽ നിന്ന് വന്ന ജയ് വിളി കുട്ടിക്കാനത്ത് നിന്ന് മുണ്ടക്കയം വഴി എരുമേലി ചാടി അടൂർ എത്തി കൊട്ടാരക്കര വഴി തിരുവനന്തപുരം വരെ കേട്ട് കാണും, അമ്മാതിരി എനർജി ഉള്ള ജയ് വിളി. ലോർഡ്സന്റെ അനുഭവങ്ങൾ കണ്ണ് നിറയിച്ചു. ശേഷം റൂമിൽ നൈനാൻ പാസ്റ്ററോടൊപ്പം ഓടനവട്ടം സെക്ഷനിൽ നിന്ന് പോയ ഞങ്ങൾ ആണുങ്ങൾ 25 പേർ ഒരു ക്ലാസ് റൂമിൽ ഉറക്കം. കൃത്യം 5 മണിക്ക് പാസ്റ്റർ അങ്കിളിന്റെ “അതിരാവിലെ തിരു സാന്നിധി” കേട്ട് ചാടി എണീറ്റു. കുട്ടികാനത്തെ കോട മഞ്ഞിന്റെ തണുപ്പത്ത് കുളി. ശേഷം 7.30ക്ക് ബൈബിൾ ക്ലാസ്. പല സെക്ഷനുകൾ ആയി തിരിച്ചപ്പോൾ ഞാൻ ഇരുന്നത് ബിജു ജോസഫ് പാസ്റ്ററുടെ ക്ലാസ്സിൽ. രൂപാന്തരം എന്ന വിഷയത്തിൽ നിന്ന് കൊണ്ട് തന്നെ കുന്തമുന പോലെ ഉള്ള 3 ചോദ്യങ്ങൾ മനസിൽ ഇട്ട് ക്ലാസ് അവസാനിപ്പിച്ചു പാസ്റ്റർ. അടുത്ത സെഷൻ ഇവാ. സാജൻ ജോയി, പഴയനിയമത്തിൽ എലിയവിൽ നിന്ന് കൊണ്ട് അദ്ദേഹം രൂപാന്തരം നിർവചിച്ചു. ആത്മാവിന്റെ ഒരു കവിഞ്ഞൊഴുക്ക് നടന്നു അതിന്റെ ഒടുവിൽ. ചായക്ക് ശേഷം വീണ്ടും അടുത്ത സെഷനിൽ ഇവാ. സാജൻ ജോയി, ബിഹാർ രാജസ്ഥാൻ ഒറീസ്സ മേഖലകളിലെ മിഷൻ അവസ്ഥകളും വെല്ലുവിളികളും ആക്കം ഇട്ട് നിരത്തിയപ്പോൾ നിറയാതെ ഇരിക്കുന്ന ഒരു കണ്ണ് പോലും ആ സദസ്സിൽ ഉണ്ടായിരുന്നില്ല. അക്ഷരാർത്ഥത്തിൽ ക്രിസ്തു അടുത്തു വന്ന് നിന്ന് തൊടുന്നത് പോലെ ഉള്ള അനുഭവങ്ങൾ ഉണ്ടായി. ഏകദേശം 50ഓളം കുഞ്ഞുങ്ങൾ കർത്തൃവേലയ്ക്ക് വേണ്ടി സമർപ്പിച്ചു. ഉച്ചക്കത്തെ ഊണിനു ശേഷം ഇവ. എബി പി മാത്യു സാറിന്റെ ക്ലാസ്, മിഷൻ തന്നെയായിരുന്നു ആ സെഷനിലും അടുത്ത സെഷനിലും ക്ലാസ്സുകൾ നയിച്ച സാറിന്റെയും വിഷയം. അതിനു ശേഷവും സുവിശേഷ വേലയ്ക്ക് സമർപ്പിച്ചു കുഞ്ഞുങ്ങൾ. അതിനോട് ചേർന്ന് തന്നെ spiritual empowerment എന്നൊരു സെഷൻ. പാ. അജോയിയോടൊപ്പം അവിടെ ഉള്ള എല്ലാ ദൈവ ദാസന്മാരും ശൃശ്രുഷയിൽ..!! അവിടെ എന്താണ് നടന്നത് എന്ന് പറയാൻ എനിക്ക് വാക്കുകൾ ഇല്ല, ദൈവ സാന്നിധ്യത്തിന്റെ ഒരു ഒരു എന്താ വാക്ക് കിട്ടുന്നില്ല പറയാൻ…!!! അഭിഷേകം പ്രാപിച്ചവർ, കൃപവരങ്ങൾ കിട്ടിയവർ, കര്തൃവേലയ്ക്ക് സമർപ്പിച്ചവർ…!! എണ്ണാൻ കഴിയില്ല..! പ്രാർത്ഥനയ്ക്ക് ശേഷം വാച്ചിൽ നോക്കിയപ്പോൾ വാച്ച് കേടാണെന്ന് തോന്നി, അത്രയ്ക്ക് മുന്നോട്ട് പൊയിരുന്നു സമയം, മണിക്കൂറുകൾ മിനുറ്റുകൾ പോലെ പോയി എന്നൊക്കെ വേണേൽ സാധാരണ ഭാഷയിൽ പറയാം. ശേഷം ഏകദേശം 10 ഒക്കെ ആയപ്പോൾ നല്ല നാടൻ തട്ട് കടയിൽ ഭക്ഷണം ഒരുക്കിയിരിക്കുന്നു. ദോശ മുതൽ, കപ്പ ബിരിയാണി വരെ ഉള്ള സകല ഐറ്റങ്ങളും അടങ്ങിയ അത്താഴം. 1250 പേർക്ക് അവിടെ തട്ട്കട ഒരുക്കിയ സംഘാടകർക്ക് ഒരു കയ്യടി. വീണ്ടും നൈനാൻ പാസ്റ്ററുടെ കൂടെ ക്ലാസ് മുറിയിലെ ഉറക്കവും “അതിരാവിലെ” കേട്ടുള്ള ഉണരലും. രാവിലെ ബൈബിൾ ക്ലാസ് വിവിധ ദാസന്മാർ വിവിധ സെഷനുകൾ നായിച്ചു. പിന്നീട് ക്യാമ്പുകളിലെ രാജകുമാരൻ ജിഫി യോഹന്നാന്റെ ക്ലാസ്. സ്നാനപ്പെടാൻ തീരുമാനിച്ചു എഴുന്നേറ്റ അംഗങ്ങളുടെ കണക്ക് സംഘാടകരുടെ കയ്യിൽ പോലും കാണില്ല..! അതിനും ശേഷം സമാപന സമ്മേളനം. കുട്ടിക്കാനം കോളേജിലെ ഫാ. കുരുവിള പെരുമാൾ ചാക്കോയും CEM കമിറ്റിയിലെ എല്ലാവരും അടങ്ങുന്ന വേദിയിൽ ബഹുമാനപ്പെട്ട കോശി സാർ വചനം ശൃശ്രുഷിച്ചു. പാ. വര്ഗീസ് ജോഷ്വ പ്രാർത്ഥിച്ചു കോശി സർ ആശീർവാദം പറഞ്ഞു മൂന്ന് ദിവസത്തെ “ഉത്സവം” (വേറൊരു വാകും കിട്ടാത്തത് കൊണ്ട് ഇത് ഉപയോഗിക്കുന്നു) അവസാനിച്ചു. ഫ്രൈഡ് റൈസും ചിക്കനും കൊണ്ട് കലാശ കൊട്ട്. ഇതെല്ലാം എഴുതിയപ്പോഴും അവസാനം ഇനി പറയുന്ന രണ്ട് പേർക്ക് വേണ്ടി കുറച്ചു വരികൾ മാറ്റി വയ്ക്കാം എന്ന് മനസ്സിൽ ഉണ്ടായിരുന്നു, ബ്രോ. ജോമോനും ആൻഡ് ബ്രോ. സ്റ്റാൻലി. അവരായിരുന്നു ക്യാമ്പിന്റെ ഒരു തൂണ്. മനോഹര ഗാനങ്ങൾ കൊണ്ട് കോടമഞ്ഞിന്റെ തണുപ്പിനെ അവർ ആട്ടിയോടിച്ചു. 18℃ തണുപ്പുള്ള ആ മലയുടെ മുകളിൽ നിന്ന് ഞങ്ങൾ വിയർത്തു കുളിച്ചു, അത്രയ്ക്ക് ആയിരുന്നു അവരുടെ എനർജി ലെവൽ. ഹാറ്റ്‌സ് ഓഫ്. സ്റ്റേജിൽ ഞങ്ങൾ കണ്ട അഞ്ചോ പത്തോ പേര് മാത്രം ശ്രമിച്ചാൽ ഈ ക്യാമ്പ് ഇത്രയ്ക്ക് മനോഹരം ആക്കാൻ സാധിക്കും എന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല. ഓഫ് സ്റ്റേജിൽ, അതായത് രജിസ്ട്രേഷന് കൗണ്ടർ മുതൽ ചായ കൗണ്ടർ മുതൽ ഞാൻ മുൻപേ പറഞ്ഞ തട്ടുകട മുതൽ എല്ലായിടത്തും ഒരേ മനസോടെ പ്രവർത്തിച്ച എല്ലാ സഹോദരന്മാർക്കും ദൈവ ദാസന്മാര്കും നന്ദി..!!! എല്ലാം കഴിഞ്ഞ് ബാഗും എടുത്ത് പതുക്കെ പുറത്തേക്ക് നടന്നു.. ക്യാമ്പ് അവസാനിച്ചതിൽ പരിഭവം പറയുന്ന കുട്ടികളുടെ വാക്കുകൾ അന്തരീക്ഷത്തിൽ അലയടിക്കുന്നുണ്ടായിരുന്നു..

Comments (0)
Add Comment