CEM വജ്ര ജൂബിലി ക്യാമ്പിന് ഉജ്ജ്വല തുടക്കം

വാർത്ത : ബിജു സി നൈനാൻ, സി ഇ എം ജനറൽ കോമ്മറ്റി & ശാലോം ധ്വനി കേരള
   കുട്ടിക്കാനം : കുട്ടിക്കാനം മാർ ബസേലിയോസ് എഞ്ചിനിയറിംഗ് കോളേജിൽ വച്ചു നടക്കുന്ന 1250 പേർ സംബന്ധിച്ചുകൊണ്ടിരിക്കുന്ന CEM ക്യാമ്പ് ചരിത്ര നാളുകളിലേക്ക്. CEM പ്രസിഡണ്ട് പാസ്റ്റർ ഫിലിപ്പ് ഏബ്രഹാം ഉദ്ഘാടനം ചെയ്ത മീറ്റിംഗിൽ CEM ജനറൽ സെക്രട്ടറി പാസ്റ്റർ ജോർജ് മുണ്ടകൻ അദ്ധ്യക്ഷനായിരുന്നു. ഷാരോൻ ഫെലോഷിപ്പ് ചർച്ച് കൗൺസിൽ മിനിസ്റ്റർ സെക്രട്ടറി പാസ്റ്റർ ഫിന്നി ജേക്കബ് ക്യാമ്പ് തിം ആയ രുപാന്തരമെന്ന വിഷയത്തെ ആസ്പദമാക്കി മനോഹരമായ സന്ദേശം നൽകി. ഡോ മാത്യു.സി .വർഗീസ്, പാസ്റ്റർ സാം കെ.ജേക്കബ് എന്നിവർ മനോഹരമായി ക്ലാസുകൾ നയിച്ചു. ഡോ. ബ്ലസൻ മേമന, ബ്രദർ.ലോഡ്സൺ ആന്റണി, പാസ്റ്റർ സ്റ്റാൻലി മാത്യു, ബ്രദർ ജോമോൻ എന്നിവരുടെ അനുഗ്രഹിതമായ ഗാനങ്ങൾ ക്യാമ്പ് അംഗങ്ങൾക്ക് ആത്മിയ പ്രചോദനമായിരുന്നു.
      ഷാരോൺ ചർച്ച് കൗൺസിൽ മെമ്പർമാരായ പാസ്റ്റർ ജോൺ വി ജേക്കബ്, പാസ്റ്റർ കെ.റ്റി.തോമസ്, ബോസ്.എം.കുരുവിള, പാസ്റ്റർ പി.എം ജോൺ എന്നിവരുടെ സാന്നിദ്ധ്യം അനുഗ്രഹകരമായിരുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.മീറ്റിംഗിൽ  ഡോ.എബി.പി.മാത്യു, പാസ്റ്റർ സാജൻ ജോയി ബാംഗ്ലുർ എന്നിവർ തുടർ ക്ലാസുകൾ നയിക്കും. ക്യാമ്പ് നാളെ(27/12/2017) സമാപിക്കും.

         ആകർഷണിയമായ ക്യാമ്പ് സൈറ്റും വിപുലമായ ഒരുക്കങ്ങളുമാണ് ക്യാമ്പിന്റെ മറ്റൊരു പ്രത്യേകത.

Comments (0)
Add Comment