BIBLE TODAY | നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ – 4 | നിന്ദിക്കപ്പെടുമ്പോൾ…

നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ – 4

നിന്ദിക്കപ്പെടുമ്പോൾ …

“അതിന് അവർ എന്നോട്. പ്രവാസത്തിൽനിന്ന് രക്ഷപ്പെട്ട ശേഷിപ്പ് അവിടെ ആ സംസ്ഥാനത്ത്
മഹാകഷ്ടത്തിലും അപമാനത്തിലും ഇരിക്കുന്നു. യെരൂശലേമിന്റെ മതിൽ ഇടിഞ്ഞും അതിന്റെ വാതിലുകൾ തിവെച്ച് ചൂട്ടും കിടക്കുന്നു എന്ന് പറഞ്ഞു”, (നെഹെമ്യാവു 1:3)

മഹാകഷ്ടത്തിലും അപമാനത്തിലും
യെരുശലേമിലെ യെഹൂദ്യരുടെ അവസ്ഥ അന്വേഷിച്ച നെഹമ്യാവിനോട് ഹനാനിയും കൂട്ടരും നൽകിയ മറുപടിയാണ് മുകളിലെ വാക്യം. അവർ മഹാകഷ്ടത്തിലും അപമാനത്തിലും ആയിരിക്കുന്നു. കോരേശ് അവരെ അയച്ചത് ആലയം പണിയാനാണ്. അവർ അത് പൂർത്തികരിക്കുകയും ചെയ്തിട്ടുണ്ട്. പിന്നെന്താണ് മഹാകഷ്ടവും അപമാനവും? യെരുശലേമിന്റെ മതിൽ ഇടിഞ്ഞും വാതിൽ തീ വച്ച് ചുട്ടും കിടക്കുന്നതാണ് കാരണം.

മുടങ്ങിയ മതിൽ പണി
യെരുശലേമിന്റെ മതിൽ 70 വർഷങ്ങൾക്ക് മുമ്പ് നെബുഖദ്നെസർ നശിപ്പി
ച്ചതാണ്. എന്നാൽ ഇപ്പോഴത്തെ പ്രശ്നം അതല്ല. എസ്രാ 4:7-23 വരെയുള്ള വാക്യങ്ങളിൽ അത് പറയുന്നു. ആലയം പണിത യെഹൂദർ മതിൽ പണിയും ആരംഭിച്ചിരുന്നു. എന്നാൽ ഇപ്പോഴത്തെ രാജാവായ അർത്ഥശഷ്ടാഹ് രാജാവിനെ ക്കൊണ്ട് ശക്തരായ എതിരാളികൾ മതിൽ പണി ബലാൽക്കാരേണ മുടക്കിച്ചു. (എസ്രാ 4: 23)

പരിഹാസശരങ്ങൾ
പ്രതിയോഗികൾ ആ ഉത്തരവും കാണിച്ച് പണി നിർത്തിക്കുക മാത്രമല്ല, വല്ലാതെ
പരിഹസിച്ചിട്ടുമുണ്ടാകും. എന്തായി പണി? ഒന്നും ആയില്ലല്ലോ? എവിടെ നി
ങ്ങളുടെ ദൈവം? അങ്ങനെയങ്ങനെ… ഇത് ഈ കാലഘട്ടത്തിലും ഉണ്ട്. ഒരു
ദൈവപൈതലോ ദൈവദാസനോ എന്തെങ്കിലും ബുദ്ധിമുട്ടോ മാനസിക പ്രയാ
സമോ അനുഭവിക്കേണ്ടി വന്നാൽ അപ്പോഴേക്കും പരിഹാസത്തിന്റെ നൂറ്
മുനകൾ നേരിടേണ്ടി വരും.

ദൈവം പ്രവർത്തിക്കും
എവിടെ ദൈവമക്കളും ദൈവദാസന്മാരും നിന്ദിക്കപ്പെടുകയും അപമാനി
ക്കപ്പെടുകയും ചെയ്യുന്നുവോ ആ വിഷയങ്ങൾ ദൈവസന്നിധിയിൽ ഹൃദയ
ഭാരത്തോടെ വച്ചാൽ ആ അപമാനത്തെ മാറ്റിമറിച്ച് ദൈവീക ഇടപെടൽ
അദ്ഭുതകരമായി ഉണ്ടാകും. നെഹമ്യാവിന്റെ പുസ്തകം അതാണ് നമ്മു
പഠിപ്പിക്കുന്നത്.

Comments (0)
Add Comment