മൂന്ന് വയസുള്ള പൈതൽ അപകടത്തിൽ മരിച്ചു

ആലപ്പുഴ : പി. വൈ. പി. എ ആലപ്പുഴ മേഖല വൈസ് പ്രസിഡന്റും, ഐ. പി. സി ആലപ്പുഴ തിരുവമ്പാടി സഭാ പാസ്റ്ററുമായ മനു വർഗീസിന്റെ ഇളയമകൻ ജോഷ്വ (മൂന്നു വയസ്സ്) അല്പം മുൻപ് ഒരു അപകടത്തിൽ പെട്ട് നിത്യതയിൽ ചേർക്കപ്പെട്ടു. ഞായറാഴ്ച രാത്രി സഭാംഗമായ ഒരു വീട്ടിൽ കോട്ടേജ് മീറ്റിംഗ് നടക്കുന്നതിനിടെ തൊട്ടടുത്തുള്ള പുഴയിൽ വെള്ളത്തിൽ വീണ് മുങ്ങി മരിക്കുകയായിരുന്നു.

സംസ്കാര ശ്രുശ്രുക്ഷ നാളെ (ഏപ്രിൽ 30)ഉച്ചയ്ക്ക് 01:00 ന് തിരുവമ്പാടി സഭാ ഹാളിൽ ആരംഭിക്കും തുടർന്ന് സംസ്കാരം 3:30ന് കളർകോട് ഐ.പി.സി ഹെബ്രോൻ സെമിത്തേരിയിൽ.

ദൈവദാസന്റെ കുടുംബത്തെ ഓർത്ത് പ്രാർത്ഥിക്കുക

Comments (0)
Add Comment