ഉണങ്ങിയ ഈന്തപ്പഴം പാലില്‍ തിളപ്പിച്ച് കുടിച്ചാല്‍

ഈന്തപ്പഴം ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ്. ഏത് കാലാവസ്ഥയിലും നമ്മുടെ നാട്ടില്‍ ലഭ്യമാകുന്ന ഒരു പഴമാണ് ഈന്തപ്പഴം. ഈന്തപ്പഴത്തിലാകട്ടെ ധാരാളം അന്നജവും മിനറല്‍സും നാരുകളും ആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളേയും പ്രതിസന്ധികളേയും ഇല്ലാതാക്കാന്‍ ഈന്തപ്പഴം സഹായിക്കുന്നു. ഹൃദയസംബന്ധമായ രോഗങ്ങള്‍, മലബന്ധം, ആരോഗ്യമുള്ള തൂക്കം എന്നിവയെല്ലാം ഈന്തപ്പഴം കഴിക്കുന്നതിന്റെ ഫലമായി ഉണ്ടാവുന്ന ആരോഗ്യ ഗുണങ്ങളാണ്. ഫാറ്റ് വളരെയധികം കുറഞ്ഞ പഴമാണ് ഈന്തപ്പഴം.

ആരോഗ്യം മാത്രമല്ല സൗന്ദര്യത്തിനും കേശസംരക്ഷണത്തിനും എല്ലാം ഈന്തപ്പഴം മുന്നിലാണ്. എന്നാല്‍ ഈന്തപ്പഴം ഉണങ്ങിയതാണെങ്കില്‍ ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ഈന്തപ്പഴം കഴിക്കുന്ന രീതി അനുസരിച്ച് പല വിധത്തിലാണ് ഇതിന്റെ ഗുണങ്ങള്‍ വര്‍ദ്ധിക്കുന്നത്. നല്ല പശുവിന്‍ പാല്‍ തിളപ്പിച്ച് അതില്‍ ഉണങ്ങിയ ഈന്തപ്പഴം ഇട്ട് തിളപ്പിച്ച് കഴിച്ച് നോക്കൂ. ഇത് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളാണ് നല്‍കുന്നത്. ഉണക്കിയ ഈന്തപ്പഴത്തിനാണ് സാധാരണ ഈന്തപ്പഴത്തിനേക്കാള്‍ ഗുണം. ഫൈബറിന്റെ കലവറയാണ് ഈന്തപ്പഴം. ദിവസവും ഉണക്കിയ ഈന്തപ്പഴം ദിവസവും പാലിലിട്ട് കഴിച്ചാല്‍ അത് നല്‍കുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ഉണങ്ങിയ ഈന്തപ്പഴമാകട്ടെ ഏത് സമയത്തും നമ്മുടെ നാട്ടില്‍ ലഭിക്കുന്ന ഒന്നാണ്. കാല്‍സ്യം,പൊട്ടാസ്യം, ഇരുമ്പ്, സള്‍ഫര്‍ എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ഈന്തപ്പഴം. ഇത് ശരീരസൗന്ദര്യത്തോടൊപ്പം തന്നെ ശരീരത്തിന് ഊര്‍ജ്ജവും ഉറപ്പും നല്‍കുന്നു. എന്തൊക്കെയാണ് ഇത്തരത്തില്‍ ഈന്തപ്പഴം പാലിലിട്ട് തിളപ്പിച്ച് കഴിച്ചാലുള്ള ഗുണങ്ങള്‍ എന്ന് നോക്കാം.

 

80%
Awesome
  • Design
Comments (0)
Add Comment