“അഗ്മ”യുടെ ഉദ്ഘാടനവും പുരസ്‌കാര സമർപ്പണവും ഏപ്രിൽ 17 ന്

0 1,170

അസ്സംബ്ലീസ്‌ ഓഫ് ഗോഡ് വേൾഡ് മലയാളി മീഡിയ അസോസിയേഷന്റെ (അഗ്മ) ഉദ്ഘാടന സമ്മേളനവും,പുരസ്‍കാര സമർപ്പണവും 2018 ഏപ്രിൽ 17-ന് തിരുവന്തപുരം പ്ലാമൂട് ഏ ജി ഇവാഞ്ചലിസ്റ്റിക് സെന്ററിൽ നടക്കും. അഗ്മയുടെ പ്രസിഡന്റ് പാസ്റ്റർ ഡി കുഞ്ഞുമോൻ അധ്യക്ഷൻ ആകുന്ന ഈ സമ്മേളനത്തിൽ സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ സെക്രട്ടറി പാസ്റ്റർ കെ ജെ മാത്യു “അഗ്മ” യുടെ ഉദ്ഘടനം നിർവഹിക്കും. തുടർന്നു നടക്കുന്ന ചടങ്ങിൽ അര നൂറ്റാണ്ടിൽ അധികമായി ക്രൈസ്തവ കൈരളിക്കു നൽകിയ സമഗ്ര സംഭാവനകൾക്ക് പ്രശസ്ത എഴുത്തുകാരൻ ബ്രദർ എൽ സാമിനു , പാസ്റ്റർ എ സി ശമുവേൽ പുരസ്‌കാരം അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സെക്രട്ടറി പാസ്റ്റർ റ്റി വി പൗലോസ് നൽകും. പാസ്റ്റർ അനിൽ കൊടിത്തോട്ടം മുഖ്യ സന്ദേശം നൽകുന്ന സമ്മേളനത്തിൽ അഗ്മ യുടെ ലോഗോ പ്രകാശനം ചെയ്യുo. ലോകമെമ്പാടുമുള്ള അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗങ്ങളായ മലയാളി എഴുത്തുകാരുടെയും മാധ്യമ പ്രവർത്തകരുടെയും സംഗമവേദിയാണ് അസംബ്ലീസ് ഓഫ് ഗോഡ് വേൾഡ് മലയാളി മീഡിയ അസോസിയേഷൻ എന്ന അഗ്മ.

ബ്രദർ എൽ സാം , ബ്രദർ വൈ ദാനിയേൽ (യു എസ് എ), പാസ്റ്റർ ബാബു ജോർജ് പത്തനാപുരം എന്നിവർ അഡ്വസറി ബോർഡ് അംഗങ്ങളായി പ്രവർത്തിക്കുന്ന എക്സ്സിക്യൂട്ടീവ് കമ്മറ്റിയിൽ പ്രസിഡന്റായി പാസ്റ്റർ ഡി കുഞ്ഞുമോനും, വൈസ് പ്രസിഡന്റായി പാസ്റ്റർ ഷാജി ആലുവിള , സെക്രട്ടറിയായി പാസ്റ്റർ പോൾ മാളയും, പാസ്റ്റർ ടി വി ജോർജുകുട്ടി, പാസ്റ്റർ സജി ചെറിയാൻ എന്നിവർ ജോയിന്റ് സെക്രട്ടറിമാരായും, ബ്രദർ ജിനു വർഗീസ് ട്രഷറായും , പാസ്റ്റർ കെ കെ ഏബ്രഹാം മീഡിയ കൺവീനറായും, പാസ്റ്റർ മോൻസി കെ വിളയിൽ(മുംബൈ) കോ-ഓർഡിനേറ്ററായും , കെ എൻ റസ്സൽ , ഷാജൻ ജോൺ ഇടക്കാട്‌ , പാസ്റ്റർ സി പി രാജു , പാസ്ടർ സാം യു ഇളമ്പൽ , പാസ്റ്റർ ജോൺ എബ്രഹാം മെമ്പേഴ്‌സായും പ്രവർത്തിക്കുന്നു.

Advertisement

You might also like
Comments
Loading...