നിയന്ത്രണം വിട്ട ലോറിയിടിച്ച് സ്കൂട്ടർ യാത്രികരായ പുത്തൻകുരിശ് ശാരോൻ ഫെലോഷിപ്പ് ചർച്ച് വിശ്വാസി ദമ്പതികൾ മരണമടഞ്ഞു

0 3,170

കൊച്ചി-ധനുഷ്കോടി ദേശീയ പാതയിൽ വാഹനാപകടം. തിരുവാങ്കുളം ഒറ്റനാങ്കൽ ചിറക്ക് സമീപം നിയന്ത്രണ വിട്ട് ടിപ്പർ ലോറി പാഞ്ഞുകയറി വാഹനാപകടം 2 പേർ തൽക്ഷണം മരിച്ചു .കോലഞ്ചേരി കിങ്ങിണിമറ്റം സ്വദേശിയും ,പുത്തൻകുരിശ് ശാരോൻ ഫെലോഷിപ്പ് ചർച്ച് വിശ്വാസികളുമായ  രതീഷ് (40) ഭാര്യ രാജി (38) യുമാണ് മരിച്ചത് ചോറ്റാനിക്കരയില്‍ നിന്നു തിരുവാങ്കുളത്തേക്ക് സ്കൂട്ടറില്‍ പോവുകയായിരുന്നു ഇരുവരും. ടിപ്പർ ലോറിയുടെ സ്റ്റിയറിംഗ് റാഡ് പൊട്ടിയതാണ് അപകട കാരണമെന്നാണ് നിഗമനം. ചോറ്റാനിക്കര ഭാഗത്തു നിന്നു തിരുവാങ്കുളത്തേക്ക് വന്ന ടിപ്പർ ലോറി നിയന്ത്രണം വിട്ട് അതേ ദിശയിൽ സഞ്ചരിച്ചിരുന്ന സ്കൂട്ടർ യാത്രികരെ ഇടിച്ചു തെറിപ്പിച്ചു. സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറിലും മറ്റൊരു സ്കൂട്ടറിലും ഇടിച്ചതിനു ശേഷം കടയിലേക്കു പാഞ്ഞുകയറുകയായിരുന്നു. ഇരുവർക്കും കൂലിപ്പണിയാണ്.ഇവർക്ക് പ്ലസ് വൺ, 9 ക്ലാസുകളിൽ പഠിക്കുന്ന രണ്ട് പെൺകുട്ടികളുണ്ട്. തിങ്കൾ വൈകിട്ട് നാലുമണിക്കാണ് അപകടം സംഭവിച്ചത്. കടയിലുള്ളവരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രതീഷിന്റെ യും രാജിയുടെയും സംസ്‌കാര ശുശ്രുഷ ചൊവ്വാഴ്ച  3.30 ന്  പുത്തൻകുരിശ് ശാരോൻ ഫെലോഷിപ്പ് ചർച്ച്  മാമലയിൽ ഉള്ള സഭ സെമിത്തേരിയിൽ നടത്തപ്പെടുന്നു.

Download ShalomBeats Radio 

Android App  | IOS App 

മക്കൾ: രാഖി(പ്ലസ് വൺ വിദ്യാർത്ഥിനി), രതീഷ( ക്ലാസ്-9)

ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തെ ഓർത്തു പ്രാർത്ഥിക്കുക.

A Poetic Devotional Journal

You might also like
Comments
Loading...