ഇക്കാര്യം ചെയ്യാന്‍ തയ്യാറാണെങ്കില്‍ ‘താരന്‍’ എന്ന പ്രശ്നം പിന്നെ ഉണ്ടാകില്ല !

0 2,282
തലമുടിയെയും തലയിലെ ചര്‍മ്മത്തെയുമെല്ലാം ദോഷകരമായി ബാധിക്കുന്നതാണ് ഒന്നാണ് താരന്‍. തലയില്‍ നിന്ന് പൊടി ഇളകിപ്പോകും പോലെ ചെതുമ്പലുകള്‍ ഇളകിപ്പോകുന്ന അവസ്ഥയാണ് താരന്‍. അതായത് ശിരോ ചര്‍മ്മത്തില്‍ നിന്ന് മൃത കോശങ്ങള്‍ അധികമായി കൊഴിഞ്ഞ് പോകുന്ന അവസ്ഥായാണിത്. ചെറിയ തോതില്‍ എല്ലാവരില്‍ നിന്നും ഇങ്ങനെയുള്ള കോശങ്ങള്‍ കൊഴിയുന്നുണ്ട്. ഇത് സാധാരണമാണ്. എന്നാല്‍, ചില വ്യക്തികളില്‍ മൃത കോശങ്ങള്‍ അമിതമായി കൊഴിയുന്നു.

Download ShalomBeats Radio 

Android App  | IOS App 

താരന്‍ എന്നത് പേന്‍ പോലെ ഒരു ജീവി അല്ലെന്ന കാര്യമാണ് ആദ്യം മനസിലാക്കേണ്ടത്. അമിതമായി മൃത കോശങ്ങള്‍ കൊഴിയുമ്പോള്‍ തലയില്‍ ചൊറിച്ചിലും ചുവന്ന പാടുകളും ഉണ്ടാകും. നല്ല ഇനം ഷാമ്പൂകള്‍ ഉപയോഗിക്കുന്നത് താരന്‍ മാറാന്‍ സഹായകമാണ്. പൊതുവെയുള്ള ധാരണയനുസരിച്ചുള്ളതു പോലെ താരന്‍ മൂലം മുടി കൊഴിച്ചില്‍ ഉണ്ടാകാറില്ലെന്നും മനസിലാക്കണം. സോറിയാസിസ്, സെബോറിക് ഡെര്‍മറ്റൈറ്റിസ്, ഫംഗസ് ബാധ എന്നിവയും അമിതമയായി മൃതകോശങ്ങള്‍ കൊഴിയുന്നതിന് കാരണമായേക്കും.
ചിലര്‍ക്ക് താരന്‍ ബാധിക്കുന്നത് മാനസിക വിഷമങ്ങള്‍ക്ക് കാരണമാകുന്നതായി കാണാറുണ്ട്. ത്വക്കിന്‍റെ പുറംഭാഗത്ത് നിരന്തരം കോശവിഭജനം നടന്ന് കൊണ്ടിരിക്കും. മൃത കോശങ്ങള്‍ പുറന്തള്ളപ്പെടുകയും ചെയ്യും. എന്നാല്‍, ഈ കോശങ്ങള്‍ തീരെ ചെറുതായതിനാല്‍ കണ്ണില്‍ പെടില്ല. അതേസമയം, ചില ഘട്ടങ്ങളില്‍ അമിതമായി മൃത കോശങ്ങള്‍ പുറന്തള്ളപ്പെടും. താരന്‍ ബാധിച്ചിട്ടുള്ളവരില്‍ രണ്ട് മുതല്‍ ഏഴ് ദിവസം കൊണ്ട് കോശങ്ങള്‍ പുറന്തള്ളപ്പെടാം. സാധാരാണ അവസ്ഥകളില്‍ ഒരു മാസം കൊണ്ടാകും ഇത് സംഭവിക്കുക.
മൂന്ന് കാരണങ്ങള്‍ കൊണ്ടാണ് താരന്‍ ഉണ്ടാകുന്നത്. (1) ത്വക്കില്‍ നിന്ന് പുറപ്പെടുവിക്കുന്ന സേബം അധികമാകുമ്പൊള്‍ (2) ത്വക്കിലെ സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനം മൂലം(3) വ്യക്തിപരമായ പ്രത്യേകതകള്‍ മൂലം. താരന്‍ നിയന്ത്രിക്കാന്‍ നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. ദിവസവും ഷാമ്പൂ ചെയ്യുന്നത് പ്രയോജനം ചെയ്യും. ഫംഗസ് വിരുദ്ധ ഷാമ്പൂ തുടര്‍ച്ചയായി ഉപയോഗിക്കുന്നത് കൊണ്ട് ഗുണമുണ്ടാകും. കീറ്റോകിനോസോള്‍ അടങ്ങിയ ഷാമ്പൂ ഉപയോഗിക്കുന്നതും ഫംഗസ് ബാധ ചെറുക്കാന്‍ ഉത്തമമാണ്.
You might also like
Comments
Loading...