രാവിലെ എഴുന്നേറ്റ ഉടൻ പല്ലു തേക്കാതെ വെള്ളം കുടിക്കാമോ! അറിഞ്ഞോളൂ അതിന്റെ അതിശയിപ്പിക്കുന്ന ഗുണങ്ങൾ!

0 1,959

രാവിലെ ഉറക്കമെഴുന്നേറ്റ് പല്ലു തേക്കാതെ ഒരു തുള്ളി വെള്ളം പോലും കഴിക്കാത്തവരാണ് നമ്മള്‍ മലയാളികള്‍ അധികവും. പല്ലു തേക്കുന്നതിന് മുമ്പ് തന്നെ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഏറേ ഹാനികരമാണെന്നാണ് പൊതുവില്‍ നമ്മുടെ ധാരണ. എന്നാല്‍ അത് ശരിയല്ല. ഉറക്കമുണര്‍ന്ന് പല്ലു തേക്കുന്നതിന് മുമ്പ് വെറും വയറ്റിലുള്ള വെള്ളം കുടി നിരവധിയായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ്. അതെന്താണെന്ന് നോക്കാം.

രാവിലെ വെള്ളം കുടിച്ചു കഴിഞ്ഞ് ഏകദേശം അരമണിക്കൂറിനു ശേഷമേ ഭക്ഷണം കഴിച്ച് തുടങ്ങാവൂ. ദിവസേന 4 ഗ്ലാസ്സ് വെള്ളം വീതം കുടിച്ചു തുടങ്ങൂ. ഇത് പത്തു ദിവസം തുടര്‍ച്ചയായി ആവര്‍ത്തിച്ചാല്‍ ഗ്യാസ് സംബന്ധമായ പല അസുഖങ്ങള്‍ക്കും സുഗമമായ മലബന്ധത്തിനും പരിഹാരമാണ്.

Download ShalomBeats Radio 

Android App  | IOS App 

ഇത് മുപ്പതു ദിവസത്തോളം തുടരുകയാണെങ്കില്‍ പ്രമേഹവും ബിപി യും നിയന്ത്രിക്കാം. ക്ഷയമോ ടിബി യോ ആണെങ്കില്‍ 90 ദിവസം അടുപ്പിച്ചിട്ട് ഇതു പോലെ വെള്ളം കുടിച്ചാല്‍ മതി. വാതം ഉള്ളവര്‍ക്കും ഇത് ഏറെ ആശ്വാസകമാണ്. പല രോഗങ്ങള്‍ക്കും വെറും വയറ്റില്‍ വെള്ളം കുടിക്കുന്നത് പരിഹാരമാകും. പല്ലു തേയ്ക്കുന്നതിനു മുന്‍പ് വെള്ളം കുടിക്കണം. 40-45 മിനിറ്റു നേരത്തേയ്ക്ക് പിന്നീട് ഒന്നും കഴിക്കരുത്. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതാണ് നല്ലത്. നാല് ഗ്ലാസ് വെള്ളം ഓരോ ദിവസവും കുടിയ്ക്കുക. പിന്നീട് ഓരോ ഗ്ലാസ് വീതം കൂട്ടിയാല്‍ മതി. ഇതുപോലെ തുടര്‍ന്നാണ് ഗ്യാസ് സംബന്ധമായ എല്ലാ പ്രശ്‌നങ്ങളും മാറും. പ്രമേഹം, ബിപി എന്നിവ കുറയ്ക്കാന്‍ സാധിക്കും. വാതമുള്ളവരും ഇതു പോലെ വെള്ളം കുടിക്കുക.

രാവിലെ എഴുന്നേറ്റ് ശുദ്ധമായ വെള്ളം കുടിക്കുമ്പോള്‍ ലഭിക്കുന്ന ഉന്മേഷം പറഞ്ഞറിയിക്കാത്തതാണ്. ശരീരത്തിലെ കൊഴുപ്പ് കുറച്ച് അമിതവണ്ണവും ഭാരവും കുറയ്‌ക്കാന്‍ വെള്ളംകുടി നമ്മെ സഹായിക്കും. രാവിലെ വെള്ളം കുടിക്കണമെന്ന് പറയുന്നതിനുള്ള 10 കാരണങ്ങള്‍ ചുവടെ കൊടുക്കുന്നു.

1. രാവിലെ വെറും വയറ്റില്‍ വെള്ളം കുടിച്ചാല്‍, ആ ദിവസം കഴിക്കുന്ന ഭക്ഷണത്തിലെ പോഷണം, അനായാസം ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടും.

2. രാവിലെ ശോധന സുഖകരമാക്കാന്‍ വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇതുവഴി വിശപ്പു വര്‍ദ്ധിയ്ക്കും. ശരീരത്തിന് ഊര്‍ജം ലഭിയ്ക്കും. ഇതുകൊണ്ട് വയറിനു സുഖം ലഭിയ്ക്കും.

3. രക്തം നവീകരിക്കുന്നതിനും, പുതിയ പേശീ കോശങ്ങള്‍ രൂപപ്പെടുന്നതിനും രാവിലത്തെ വെള്ളംകുടി സഹായിക്കും.

4. ശരീരത്തില്‍ നിന്നും വിഷാംശം നീക്കം ചെയ്യുന്നതിന് സഹായിക്കും. മൂത്രത്തിലൂടെയാണ് ഇത് നീങ്ങുക.

5. ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറച്ച് വണ്ണവും ഭാരവും കുറയ്‌ക്കാന്‍ സഹായിക്കും.

6. ശരീരത്തില്‍ കൂടുതല്‍ രക്താണുക്കള്‍ ഉല്‍പാദിപ്പിയ്ക്കുന്നതിന് വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നത് ഏറെ നല്ലതാണ്.

7. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാനുള്ള ഒരു വഴിയാണ് വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നത്.

8. രാവിലെ തന്നെ ധാരാളം വെള്ളം കുടിക്കുന്നതുവഴി രക്തത്തിലെ വിഷാംശം ഇല്ലാതാക്കാനും, ചര്‍മ്മ കൂടുതല്‍ തിളക്കമുള്ളതും ആരോഗ്യമുള്ളതുമായി മാറും.

9. ശരീരത്തിലെ നീര്‍ക്കെട്ടുകള്‍ ഇല്ലാതാക്കാനും ഇന്‍ഫെക്ഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഉത്തമ പരിഹാരവുമാണ് രാവിലെയുള്ള വെള്ളംകുടി.

10. കുടല്‍ വൃത്തിയാക്കാന്‍ വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നത് ഏറ്റവും ഉത്തമമാണ്.

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...