ഭക്ഷ്യവിഷബാധയേറ്റ കുടുംബത്തെ സഹായിക്കാന്‍ ബന്ധുക്കള്‍ ന്യൂസീലന്‍ഡിലേക്ക്

0 1,306

കൊട്ടാരക്കര: ന്യൂസീലന്ഡില് ഭക്ഷ്യവിഷബാധയെ തുടര്ന്ന് അബോധാവസ്ഥയിലായ

മലയാളി കുടുംബത്തെ സഹായിക്കാനായി ബന്ധുക്കള് യാത്രതിരിച്ചു. നീലേശ്വേരം ഷിബുസദനത്തില് ഷിബു കൊച്ചുമ്മന്, ഭാര്യ സുബി, ഷിബുവിന്റെ അമ്മ ഏലിക്കുട്ടി എന്നിവരാണ് ഒരാഴ്ചയിലധികമായി അബോധാവസ്ഥയില് വൈകാടോയിലെ ആശുപത്രിയില് കഴിയുന്നത്. ഷിബുവിന്റെ സഹോദരി ഷീന, സുബിയുടെ സഹോദരന് സുനില് എന്നിവരാണ് ഞായറാഴ്ച രാത്രി പത്തരയ്ക്കുള്ള വിമാനത്തില് ന്യൂസീലന്ഡിലേക്ക് പുറപ്പെട്ടത്. വാളകം മാര്ത്തോമ വലിയപള്ളി പാഴ്സനേജില് പ്രത്യേക പ്രാര്ഥനയ്ക്കുശേഷമാണ് ഇവര് യാത്രതിരിച്ചത്. അലക്സാണ്ടര് മാര്ത്തോമ മെത്രാപ്പോലീത്തയും ഇവരെ യാത്രയയയ്ക്കാന് എത്തിയിരുന്നു. ന്യൂസീലന്ഡിലെ ഇന്ത്യന് എംബസിയുമായും സഭയുമായും മെത്രാപ്പോലീത്ത ബന്ധപ്പെടുകയും ഇവര്ക്ക് സൗകര്യങ്ങള് ഉറപ്പാക്കുകയും ചെയ്തു.

Advertisement

You might also like
Comments
Loading...